കാലം ഒരു 
നീണ്ട, 
വളരെ നീണ്ട 
തീവണ്ടിയാണ്.
അതിന് 
എണ്ണിയാലൊടുങ്ങാത്ത 
ചക്രങ്ങളും,
ദൂരങ്ങളും 
യാത്രക്കാർ 
ജീവിതങ്ങളാണ് 
ചിലർ 
ചക്രങ്ങൾക്കടിയിൽ, 
ചിലർ 
മുകളിൽ 
ചിലർ 
ചെറിയ ദൂരം, 
ചിലർ 
ദീർഘദൂരം 
ചിലർ 
ലക്ഷ്യങ്ങളിൽ എത്തുന്നു, 
ചിലർ 
വഴിമദ്ധ്യേ വീണുപോകുന്നു.
തീവണ്ടിയെന്നും 
മുന്നോട്ട് 
തീ തീരാത്ത 
കാലവും 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
No comments:
Post a Comment